അര്‍ദ്ധ ശതകത്തിന് ശേഷം ഷദ്മന്‍ ഇസ്ലാമും പുറത്ത്, ബംഗ്ലാദേശിന് 4 വിക്കറ്റ് നഷ്ടം

Shadmanislam

വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ഷദ്മന്‍ ഇസ്ലാമിന് അര്‍ദ്ധ ശതകം. ലഞ്ചിന് പിരിയുമ്പോള്‍ 69/2 എന്ന നിലയിലായിരുന്ന ബംഗ്ലാദേശിന് അവസാനം റിപ്പോര്‍ട്ട് ലഭിയ്ക്കുമ്പോള്‍ 62 ഓവറില്‍ 160 റണ്‍സാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്.

മോമിനുള്‍ ഹക്ക്(26), ഷദ്മന്‍ ഇസ്ലാം(59) എന്നിവരുടെ വിക്കറ്റുകളാണ് ലഞ്ചിന് ശേഷം ബംഗ്ലാദേശിന് നഷ്ടമായത്. മൂന്നാം വിക്കറ്റില്‍ 53 റണ്‍സ് ഈ കൂട്ടുകട്ടിന് നേടുവാന്‍ സാധിച്ചിരുന്നു. ഇരുവരെയും പുറത്താക്കിയത് ജോമല്‍ വാരിക്കന്‍ ആയിരുന്നു.

Jomelwarrican

അഞ്ചാം വിക്കറ്റില്‍ 26 റണ്‍സാണ് മുഷ്ഫിക്കുര്‍ റഹിം- ഷാക്കിബ് അല്‍ ഹസന്‍ കൂട്ടുകെട്ട് നേടിയിട്ടുള്ളത്. മുഷ്ഫിക്കുര്‍ 23 റണ്‍സും ഷാക്കിബ് 9 റണ്‍സുമാണ് നേടിയിട്ടുള്ളത്.

Previous articleസൗതാമ്പ്ടന്റെ രണ്ടാം ചുവപ്പ് കാർഡ് തെറ്റായ തീരുമാനം എന്ന് ഒലെ
Next articleബംഗ്ലാദേശിന് ഒന്നാം ദിവസം ഭേദപ്പെട്ട സ്കോര്‍, ജോമല്‍ വാരിക്കന് മൂന്ന് വിക്കറ്റ്