ബ്രിസ്‌ബേനിലെ റിഷഭ് പന്തിന്റെ ഇന്നിംഗ്സ് താരത്തിന്റെ ഭാവി മാറ്റിമറിക്കും: ലക്ഷ്മൺ

Rishabpant
- Advertisement -

ഓസ്ട്രേലിയക്കെതിരായ ബ്രിസ്‌ബേൻ ടെസ്റ്റിൽ ഇന്ത്യക്ക് ജയം നേടിക്കൊടുത്ത യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ ഇന്നിംഗ്സ് താരത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കുമെന്ന് മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. ബ്രിസ്ബനിൽ അവസാന ടെസ്റ്റിൽ പുറത്താവാതെ 89 റൺസ് നേടിയ റിഷഭ് പന്തിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്ത്യ ടെസ്റ്റും പരമ്പരയും സ്വന്തമാക്കിയിരുന്നു.

സിഡ്നിയിലെയും ബ്രിസ്‌ബേനിലേയും പ്രകടനവും റിഷഭ് പന്തിന്റെ കരിയർ നിർണ്ണയിക്കുമെന്നും ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും റിഷഭ് പന്ത് മുൻപ് സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും ബ്രിസ്‌ബേനിലെ പ്രകടനം വളരെ പക്വത നിറഞ്ഞതായിരുന്നെന്നും ലക്ഷ്മൺ പറഞ്ഞു.

ബ്രിസ്‌ബേനിലെ ഇന്നിംഗ്സ് ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ റിഷഭ് പന്തിനെ നിർണ്ണയിക്കുമെന്നും അത് താരത്തിന് ആത്മവിശ്വാസവും ഭാവിയിൽ എങ്ങനെ കളിക്കണമെന്ന ലക്ഷ്യവും നൽകുമെന്നും ലക്ഷ്മൺ കൂട്ടിച്ചേർത്തു.

Advertisement