സോണിന്റെ സോളോ ഗോളിന് ഡിസംബറിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം

- Advertisement -

ടോട്ടൻഹാം താരം ഹ്യുങ് മിൻ സോൺ ബേൺലിക്ക് എതിരെ നേടിയ ഗോളിന് പ്രീമിയർ ലീഗിൽ ഡിസംബറിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം. സ്വന്തം ബോക്സിന് പുറത്ത് നിന്ന് സ്വീകരിച്ച പന്തുമായി കുതിച്ച താരം മികച്ച ഫിനിഷിലൂടെ പന്ത്‌ വലയിൽ ആക്കുകയായിരുന്നു. 11 സെക്കന്റ് കൊണ്ട് 71 മീറ്ററാണ് താരം ഈ ഗോളിനായി പിന്നിട്ടത്.

🤩 Son’s sensational solo goal for @SpursOfficial is the @budfootball Goal of the Month for December 🤩

#PLAwards https://t.co/JWNtvGxNbU

27 വയസുകാരനായ താരം ഇത് രണ്ടാം തവണയാണ് ഈ അവാർഡ് സ്വന്തമാക്കുന്നത്. 2018 നവംബറിൽ ചെൽസിക്ക് എതിരെ നേടിയ ഗോളിനാണ് താരത്തിന് ഇതിന് മുൻപ് പുരസ്‌കാരം ലഭിച്ചത്.

Advertisement