ക്ലോപ്പിന് വീണ്ടും പ്രീമിയർ ലീഗ് മാനേജർ അവാർഡ്

- Advertisement -

ഡിസംബർ മാസത്തെ പ്രീമിയർ ലീഗ് മാനേജർ ഓഫ് ദി മന്ത് അവാർഡും ലിവർപൂൾ മാനേജർ ക്ലോപ്പ് സ്വന്തമാക്കി. ഡിസംബർ മാസത്തിൽ ലിവർപൂൾ നടത്തിയ മികച്ച പ്രകടനമാണ് ക്ലോപ്പിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഡിസംബറിൽ കളിച്ച എല്ലാ മത്സരങ്ങളും ലിവർപൂൾ വിജയിച്ചിരുന്നു. അഞ്ചു മത്സരങ്ങൾ കളിച്ച ലിവർപൂൾ അഞ്ചും വിജയിക്കുകയും 14 ഗോളുകൾ അടിച്ചു കൂട്ടുകയും ചെയ്തിരുന്നു.

ഇപ്പോൾ ലീഗിൽ ബഹുദൂരം മുന്നിൽ നിൽക്കുകയാണ് ലിവർപൂൾ. കഴിഞ്ഞ മാസവും ക്ലോപ്പ് തന്നെ ആയിരുന്നു ഈ പുരസ്കാരം സ്വന്തമാക്കിയത്. ഈ സീസണിൽ അഞ്ചു മാസത്തിൽ നാലു മാസവും ക്ലോപ്പിന് തന്നെ ആയിരുന്നു പുരസ്കാരം.

Advertisement