സോളി മാർചിന് ബ്രൈറ്റണിൽ പുതിയ കരാർ

Newsroom

വിങ്ബാക്കായ സോളി മാർച്ച് ക്ലബിൽ പുതിയ കരാർ ഒപ്പിട്ടതായി ബ്രൈറ്റൺ & ഹോവ് ആൽബിയോൺ ഇന്ന് പ്രഖ്യാപിച്ചു. സോളി മാർച്ച് 2011ൽ ആയിരുന്നു ആൽബിയോണിൽ ചേർന്നത്. അദ്ദേഹത്തിന്റെ പുതിയ കരാർ 2024 ജൂൺ വരെ താരത്തെ ക്ലബിൽ നിലനിർത്തും.  2013/14 സീസണിൽ ഡെർബി കൗണ്ടിക്കെതിരായ മത്സരത്തിൽ അരങ്ങേറ്റം നടത്തിയ 27-കാരൻ ആൽബിയോണിനായി ഇതുവരെ 200-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും ആസ്റ്റൺ വില്ലയ്ക്കുമെതിരെ ഗോൾ നേടിയ താരം ആൽബിയോണിനായി തന്റെ 100 -ാമത് പ്രീമിയർ ലീഗ് മത്സരവും കളിച്ചിരുന്നു