ബ്രണ്ടൺ വില്യംസിനെ ലോണിൽ നോർവിച് സിറ്റി സ്വന്തമാക്കി

Img 20210823 154419

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ ഫുൾബാക്ക് ബ്രണ്ടൺ വില്യംസിനെ പ്രീമിയർ ലീഗ് ക്ലബ് തന്നെ ആയ നോർവിച് സിറ്റി സ്വന്തമാക്കി. താരം നോർവിചിൽ മെഡിക്കൽ പൂർത്തിയാക്കിയതായി സ്കൈസ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷത്തെ ലോൺ കരാറിൽ ആണ് നോർവിച് താരത്തെ സ്വന്തമാക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ അധികം അവസരം ലഭിക്കാത്ത സാഹചര്യത്തിലാണ് ബ്രാണ്ടൺ ഉള്ളത്. ലൂക് ഷോയും അലക്സ് ടെല്ലസും ഉള്ളത് കൊണ്ട് തന്നെ ബ്രാണ്ടണ് തന്റെ ഇഷ്ട പൊസിഷനായ ലെഫ്റ്റ് ബാക്കിൽ ഇറങ്ങാനെ സാധിക്കുന്നില്ല. 20കാരനായ താരത്തിൽ യുണൈറ്റഡ് ഇപ്പോഴും വലിയ ഭാവി കാണുന്നുണ്ട്. യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ബ്രണ്ടൺ. പ്രീസീസണിൽ താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Previous articleസോളി മാർചിന് ബ്രൈറ്റണിൽ പുതിയ കരാർ
Next articleപരിക്ക് മാറി ശര്‍ദ്ധുൽ താക്കൂര്‍, മൂന്നാം ടെസ്റ്റിനുള്ള സെലക്ഷന് താരത്തെയും പരിഗണിക്കും