ഷെഫീൽഡ് യുണൈറ്റഡ് പരിശീലകൻ ക്രിസ് വൈൽഡർ സ്ഥാനമൊഴിഞ്ഞു

Sheffield United Chris Wilder

പ്രീമിയർ ലീഗ് ക്ലബായ ഷെഫീൽഡ് യുണൈറ്റഡിന്റെ പരിശീലകൻ ക്രിസ് വൈൽഡർ സ്ഥാനമൊഴിഞ്ഞു. ക്ലബ് ഉടമകളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് പരിശീലകൻ സ്ഥാനം ഒഴിഞ്ഞത്. 2016ൽ ക്ലബ്ബിന്റെ പരിശീലകനായ ക്രിസ് വൈൽഡർ ലീഗ് 1ൽ നിന്നാണ് ഷെഫീൽഡ് യുണൈറ്റഡിനെ പ്രീമിയർ ലീഗിൽ എത്തിച്ചത്.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ എത്തിയ ഷെഫീൽഡ് യുണൈറ്റഡ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒൻപതാം സ്ഥാനത്താണ് സീസൺ അവസാനിച്ചത്. എന്നാൽ ഈ സീസൺ തുടങ്ങിയത് മുതൽ ഫോം കണ്ടെത്താൻ വിഷമിച്ച ഷെഫീൽഡ് യുണൈറ്റഡ് ഒരു ജയത്തിനായി ജനുവരി വരെ കാത്തിരിക്കേണ്ടി വന്നു. സീസണിന്റെ ഭൂരിഭാഗ സമയവും പ്രീമിയർ ലീഗിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഷെഫീൽഡ് യുണൈറ്റഡ് നിലകൊണ്ടാണ്.

നിലവിൽ പ്രീമിയർ ലീഗിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഷെഫീൽഡ് യുണൈറ്റഡ്. പ്രീമിയർ ലീഗിൽ 10 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ മറ്റു റെലെഗേഷൻ ടീമുകളേക്കാൾ 12 പോയിന്റ് പിറകിലാണ് ഷെഫീൽഡ് യുണൈറ്റഡ്.

Previous articleസിംബാബ്‍വേ 287 റണ്‍സിന് ഓള്‍ഔട്ട്, ഫോളോ ഓണ്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാന്‍
Next articleഇന്ത്യ – ഇംഗ്ലണ്ട് ഒന്നാം ടി20, ടോസ് അറിയാം