സിംബാബ്‍വേ 287 റണ്‍സിന് ഓള്‍ഔട്ട്, ഫോളോ ഓണ്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാന്‍

Afgzim

അഫ്ഗാനിസ്ഥാന്റെ 545/4 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ സിംബാബ്‍വേ 287 റണ്‍സിന് ഓള്‍ഔട്ട്. സിക്കന്ദര്‍ റാസ 85 റണ്‍സുമായി ടോപ് സ്കോറര്‍ ആകുകയും ടോപ് ഓര്‍ഡറില്‍ പ്രിന്‍സ് മാസ്വൗരേ(65), കെവിന്‍ കസൂസ(41), താരിസായി മുസ്കാണ്ട(41) എന്നിവരുടെ പ്രകടനങ്ങള്‍ മാത്രമാണ് സിംബാബ്‍വേ നിരയില്‍ പ്രതീക്ഷ നല്‍കിയത്. റഷീദ് ഖാന്‍ നാല് വിക്കറ്റും അമീര്‍ ഹംസ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ സയ്യദ് ഷിര്‍സാദ് രണ്ട് വിക്കറ്റ് നേടി.

മത്സരത്തില്‍ 258 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നേടിയ അഫ്ഗാനിസ്ഥാന്‍ എതിരാളികളോട് ഫോളോ ഓണ്‍ ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്നാം ദിവസം 13 ഓവറുകളാണ് അവശേഷിക്കുന്നത്. 91.3 ഓവറുകളാണ് സിംബാബ്‍വേ ഇന്നിംഗ്സ് നീണ്ട് നിന്നത്.

 

Previous articleഇന്ത്യയുടെ വെല്ലുവിളി മഴ നിയമത്തിലൂടെ അതിജീവിച്ച് ദക്ഷിണാഫ്രിക്ക, ശതകവുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച് ലിസെല്ലേ ലീ
Next articleഷെഫീൽഡ് യുണൈറ്റഡ് പരിശീലകൻ ക്രിസ് വൈൽഡർ സ്ഥാനമൊഴിഞ്ഞു