ഷെഫീൽഡിനെ തകർത്ത് സ്പർസ് ആദ്യ നാലിൽ

20210117 230114

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്പർസ് ആദ്യ നാലിൽ തിരികെയെത്തി. ഇന്ന് ലീഗിലെ അവസാന സ്ഥാനക്കാരായ ഷെഫീൽഡിനെ നേരിട്ട സ്പർസ് അനായസ വിജയം തന്നെ നേടി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സ്പർസിന്റെ വിജയം. ആദ്യ അഞ്ചു മിനുട്ടിൽ തന്നെ ലീഡെടുക്കാൻ ഇന്ന് സ്പർസിനായി. അഞ്ചാം മിനുട്ടിൽ ഫുൾബാക്ക് ഒറിയർ ആണ് സ്പർസിന് ലീഡ് നൽകിയത്. സോണിന്റെ പാസിൽ നിന്നായിരുന്നു ഗോൾ.

40ആം മിനുട്ടിൽ ഒരു പവർ ഫുൾ ഫിനിഷിലൂടെ ഹാരി കെയ്ൻ സ്പർസിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ മക്ഡോൾഡ്രിഗിലൂടെ ഒരു ഗോൾ മടക്കാൻ ഷെഫീൽഡിന് ആയെങ്കിലും പ്രതീക്ഷ നീണ്ടു നിന്നില്ല. 62ആം മിനുട്ടിൽ എൻഡൊമ്പലെയിലൂടെ സ്പർസ് മൂന്നാം ഗോളും നേടി മ്പൊന്ന് പോയിന്റ് ഉറപ്പിച്ചു. ഈ വിജയം സ്പർസിനെ ലീഗിൽ നാലാം സ്ഥാനത്തേക്ക് എത്തിച്ചു. ഷെഫീൽഡിന് 19 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏക വിജയം മാത്രമാണ് ലീഗിൽ ഉള്ളത്.

Previous articleഎ ടി കെ മോഹൻ ബഗാന് വീണ്ടും വിജയമില്ല
Next articleഫ്രെയ്ബർഗിനെ കടന്ന് ബയേൺ മ്യൂണിക്ക്