എ ടി കെ മോഹൻ ബഗാന് വീണ്ടും വിജയമില്ല

Img 20210117 220403

ഐ എസ് എല്ലിൽ എ ടി കെ മോഹൻ ബഗാന് വീണ്ടും നിരാശ. കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയോട് പരാജയപ്പെട്ട എ ടി കെ ഇന്ന് എഫ് സി ഗോവയോട് സമനിലയും വഴങ്ങി. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം 75ആം മിനുട്ടിൽ എഡു ഗാർസിയ മോഹൻ ബഗാന് ലീഡ് കൊടുത്തു. എ ടി കെയുടെ ഡിഫൻസ് ആ ഗോളും വെച്ച് ഡിഫൻഡ് ചെയ്ത് വിജയിക്കും എന്നാണ് പ്രതീക്ഷിച്ചത്.

എന്നാൽ യുവതാരം ഇഷാൻ പണ്ടിത മോഹൻ ബഗാന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. പണ്ടിതയുടെ ഗോളിൽ 85ആം മിനുട്ടിൽ എഫ് സി ഗോവ സമനില നേടി. പണ്ടിതയുടെ ലീഗിലെ രണ്ടാം ഗോളാണിത്. ഈ സമനില മോഹൻ ബഗാനും ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചാക്കി. 21 പോയിന്റാണ് ബഗാനുള്ളത്. 19 പോയിന്റുമായി ഗോവ മൂന്നാമതും ഉണ്ട്.

Previous article74 റണ്‍സ് ലക്ഷ്യം ചേസ് ഇറങ്ങിയ ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം, ലക്ഷ്യം 36 റണ്‍സ് അകലെ
Next articleഷെഫീൽഡിനെ തകർത്ത് സ്പർസ് ആദ്യ നാലിൽ