ഫ്രെയ്ബർഗിനെ കടന്ന് ബയേൺ മ്യൂണിക്ക്

Img 20210117 222334

ബുണ്ടസ് ലീഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് ഫ്രെയ്ബർഗിനെ പരാജയപ്പെടുത്തിയത്. ബയേൺ മ്യൂണിക്കിന് വേണ്ടി റോബർട്ട് ലെവൻഡോസ്കിയും തോമസ് മുള്ളറും ഗോളടിച്ചു. ഫ്രെയ്ബർഗിന്റെ ഗോൾ നേടിയത് മുൻ ബയേൺ താരമായ നിൽസ് പീറ്റേഴ്സണാണ്. ഫ്രെയ്ബർഗ് ഗോൾ കീപ്പർ ഫ്ലോറിയൻ മുള്ളറുടെ മികച്ച പ്രകടനമാണ് ലെവൻഡോസ്കിയേയും സംഘത്തെയും തടഞ്ഞ് നിർത്തിയത്.

ഈ സീസണിലെ 21ആം ഗോളാണ് ലെവൻഡോസ്കി ഇന്ന് നേടിയത്. തന്റെ കരിയറിലെ 125ആം ബുണ്ടസ് ലീഗ ഗോൾ നേടാൻ തോമസ് മുള്ളർക്കുമായി. മത്സരത്തിനിടെ സെർജ് ഗ്നാബ്രി പരിക്കേറ്റ് പുറത്ത് പോയത് ബയേൺ ക്യാമ്പിൽ ആശങ്ക പരത്തിയിട്ടുണ്ട്. നിലവിലെ പോയന്റ് നിലയിലെ ലീഡ് 4ആയി ഉയർത്താൻ ബയേൺ മ്യൂണിക്കിനായിട്ടുണ്ട്.

Previous articleഷെഫീൽഡിനെ തകർത്ത് സ്പർസ് ആദ്യ നാലിൽ
Next articleഅലിസൺ ലിവർപൂളിനെ രക്ഷിച്ചു, ആൻഫീൽഡിൽ ചാമ്പ്യന്മാരെ വിറപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്