സൗദിയിൽ ഒരു റൊണാൾഡോ മെസ്സി പോര്!! പി എസ് ജി സൗദിയിൽ എത്തും

Newsroom

Picsart 23 01 01 22 05 45 368
Download the Fanport app now!
Appstore Badge
Google Play Badge 1

വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഫുട്ബോൾ ആരാധകർക്ക് അടുത്ത് തന്നെ ഒരു റൊണാൾഡോ മെസ്സി പോരാട്ടം നടക്കും. പി എസ് ജി ഈ ജനുവരിയിൽ സൗദിയിലേക്ക് പോകുന്നുണ്ട്. റിയാദ് സീസൺ കപ്പ് പോരാട്ടത്തിനായാണ് പി എസ് ജി എത്തുന്നത്. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ഈ മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ അന്ന് കൊറോണ ഭീതി കാരണം കളി നടന്നില്ല. ഇനി ഈ ജനുവരി 18ന് പി എസ് ജി സൗദിയിൽ എത്തു കളിക്കും.

പി എസ് ജിക്ക് എതിരായി ഇറങ്ങുക അൽ ഹിലാൽ ക്ലബിലെയും അൽ നാസർ ക്ലബിലെയും താരങ്ങൾ ആകും. രണ്ട് ക്ലബിലെയും താരങ്ങൾ ചേർന്നുള്ള ഇലവനാകും പി എസ് ജിക്ക് എതിരെ അണിനിരക്കുക. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ ക്ലബാണ് അൽ നാസർ. ജനുവരി 18ന് മുമ്പ് റൊണാൾഡോ അൽ നാസറിന് ഒപ്പം പരിശീലനത്തിന് ചേരും എന്നത് കൊണ്ട് തന്നെ റൊണാൾഡോ ഈ മത്സരം കളിക്കാൻ സാധ്യതയുണ്ട്.

റൊണാൾഡോ 23 01 01 22 06 21 185

അങ്ങനെ റൊണാൾഡോ ഇറങ്ങുക ആണെങ്കിൽ സൗദിയിൽ വെച്ച് ഒരു ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരം കാണാൻ ആകും. മെസ്സിയും എംബപ്പെയും നെയ്മറും എല്ലാം പി എസ് ജിക്ക് ഒപ്പം സൗദിയിലേക്ക് എത്തും എന്നാണ് പ്രതീക്ഷ. ഈ മത്സരത്തിൽ ഇരു ഭാഗത്തും സൂപ്പർ താരങ്ങൾ അണിനിരക്കുക ആണെങ്കിൽ ഫുട്ബോൾ ആരാധകർക്ക് അത് ഒരു വിരുന്നാകും.