“ഇത് എന്റെ കരിയറിലെ ഏറ്റവും മോശം സീസൺ”

- Advertisement -

തന്റെ കരിയറിലെ ഇതുവരെ ഇങ്ങനെ ഒരു മോശം സീസൺ ഉണ്ടായിട്ടില്ല എന്ന് മാഞ്ചസ്റ്റർ സിറ്റി താരം ലെറോയ് സാനെ. ഈ സീസൺ തുടക്കം മുതൽ പരിക്ക് കാരണം പുറത്തായിരുന്ന സാനെ പരിക്ക്‌ മാറി തിരികെയെത്തിയപ്പോൾ കൊറൊണ കാരണം ഫുട്ബോൾ മത്സരങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. തനിക്ക് ഇത്രയും മോശം ദിവസങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്ന് സാനെ പറഞ്ഞു.

ശസ്ത്രക്രിയ കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ അനങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. അത് വലിയ വിഷമം തന്നെയാണ് നൽകിയത്. ടീമിലെ സഹതാരങ്ങളായ ഗുണ്ടോഗനും മെൻഡിയുമാണ് തനിക്ക് കരുത്തായത് എന്നും സാനെ പറഞ്ഞു.സീസൺ തുടക്കത്തിൽ നടന്ന കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിനിടെ ആയിരുന്നു സാനെയ്ക്ക് പരിക്കേറ്റത്.

ലിഗമെന്റ് ഇഞ്ച്വറി ആയതിനാൽ മുട്ടിന് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നിരുന്നു. ബയേണിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു സാനെയുടെ പരിക്ക്.

Advertisement