ഒഡീഷ എഫ് സി വിട്ട ജോസഫ് ഗൊംബാവു അമേരിക്കൻ ക്ലബിന്റെ കോച്ചാകും

- Advertisement -

സ്പാനിഷ് പരിശീലകനായ ജോസഫ് ഗൊംബാവു ഇനി അമേരിക്കയിലേക്ക്. കഴിഞ്ഞ ദിവസം ഒഡീഷ എഫ് സിയുമായി കരാർ പുതുക്കില്ല എന്ന് അറിയിച്ച ഗൊംബാവു ഇനി അമേരിക്കയിലാകും പ്രവർത്തിക്കുക. അമേരിക്കയിലെ പുതിയ ക്ലബായ ക്വീൻസ്ബൊറോ ആണ് ഗൊംബവുവിനെ പരിശീലകനായി എത്തിക്കുന്നത്.

അടുത്ത സീസണിൽ അമേരിക്കയിലെ രണ്ടാം ഡിവിഷനിൽ അരങ്ങേറാൻ നിൽക്കുന്ന ടീമാണ് ക്വീൻസ്ബൊറൊ. ഡേവിഡ് വിയ്യ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ആ ടീമിന്റെ ഭാഗമാകും എന്നാണ് വാർത്തകൾ.
അവസാന രണ്ടു സീസണുകളിലായി ഒഡീഷയിലും ഡെൽഹി ഡൈനാമോസിലുമായി ഉണ്ടായിരുന്ന പരിശീലകനാണ് ഗൊംബാവു. ഈ സീസണിൽ ആറാമതായാണ് ഒഡീഷ എഫ് സി ഫിനിഷ് ചെയ്തത്.

ഓസ്ട്രേലിയൻ ക്ലബായ വെസ്റ്റേൺ സിഡ്നി വാരിയേഴ്സിന്റെ പരിശീലക സ്ഥാനം വിട്ടായിരുന്നു ജോസഫ് ഗൊമ്പവു രണ്ട് വർഷം മുമ്പ് ഇന്ത്യയിൽ എത്തിയത്. മുമ്പ് ആറു വർഷത്തോളം ബാഴ്സലോണയുടെ അക്കാദമി കോച്ച് ആയിരുന്നു ഇദ്ദേഹം.

ജോസഫ് ഗൊമ്പാവു 2016-17ൽ ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ സഹ പരിശീലകൻ കൂടിയായിരുന്നു. മുമ്പ് ഓസ്ട്രേലിയൻ അണ്ടർ 23 ടീമിന്റെ പരിശീലകനും ആയിട്ടുണ്ട്. കിച്ചി, അഡ്ലഒഡ് യുണൈറ്റഡ്, എസ്പാനിയോൾ യൂത്ത് ടീം എന്നിവയിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Advertisement