സാഞ്ചസിനെയും പുറത്താക്കി, സീസണിൽ മൂന്നാം പരിശീലകനെ നിയമിക്കാൻ ഒരുങ്ങി വാറ്റ്ഫോഡ്

- Advertisement -

വാറ്റ്ഫോഡ് വീണ്ടും പരിശീലകനെ പുറത്താക്കി. പരിശീലകൻ ക്വികെ സാഞ്ചസ് ഫ്ലോറസിനെ പുറത്താക്കിയ വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ സീസണിൽ വാറ്റ്ഫോഡ് പുറത്താക്കുന്ന രണ്ടാമത്തെ പരിശീലകനാണ് അദ്ദേഹം. സീസണിന്റെ തുടക്കത്തിൽ ഹാവി ഗാർസിയയുടെ പകരക്കാരനായാണ് സാഞ്ചസ് എത്തിയത്.

10 കളികളിൽ നിന്ന് കേവലം ഒരു ജയവുമായി ക്ലബ്ബ് ലീഗിൽ അവസാന സ്ഥാനത്ത് ആയതോടെയാണ് പരിശീലകനെ രണ്ടാം തവണയും പുറത്താക്കാൻ ക്ലബ്ബ് തീരുമാനിച്ചത്. ഇന്നലെ സൗത്താംപ്ടനോട് അവർ 2-1 ന് തോറ്റിരുന്നു. മുൻ ബ്രൈറ്റൻ മാനേജർ ക്രിസ് ഹൂട്ടൻ പുതിയ പരിശീലകൻ ആയേക്കും എന്നാണ് റിപ്പോർട്ടുകൾ.

Advertisement