ദേശീയ സബ്ജൂനിയർ ഫുട്ബോളിൽ കേരളത്തിന് സെമിയിൽ പരാജയം

- Advertisement -

ദേശീയ സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ കുട്ടികൾക്ക് സെമിയിൽ നിരാശ. ഇന്ന് സെമി പോരാട്ടത്തിൽ അരുണാചൽ പ്രദേശാണ് കേരളത്തെ തോൽപ്പിച്ചത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അരുണാചലിന്റെ വിജയം. ഗ്രൂപ്പ് ഘട്ടത്തിലെ മികവ് സെമിയിൽ ആവർത്തിക്കാൻ കേരളത്തിന്റെ കുട്ടികൾക്കായില്ല. എങ്കിലിം അഭിമാനകരം തന്നെ ആയിരുന്നു സെമി വരെയുള്ള യാത്ര.

ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായായിരുഞ്ഞ് കേരളം സെമിയിലേക്ക് എത്തിയത്. ഗ്രൂപ്പിൽ നാലു മത്സരങ്ങളിൽ രണ്ട് വിജയവും ഒരു സമനിലയുമായിരുന്നു കേരളത്തിന്റെ സമ്പാദ്യം. പഞ്ചാബിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കും, ഗോവയെ 2-1 എന്ന സ്കോറിനും തോൽപ്പിച്ച കേരളം, നിലവിലെ ചാമ്പ്യന്മാരായ ഒഡീഷയെ സമനിലയിൽ തളയ്ക്കുകയും ചെയ്തിരുന്നു.

Advertisement