സഹൽ ആദ്യ ഇലവനിൽ എത്തി, മാറ്റങ്ങളോടെ കേരള ബ്ലാസ്റ്റേഴ്സ് ഗോവയ്ക്ക് എതിരെ

- Advertisement -

ഐ എസ് എല്ലിലെ ആറാം മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു. ഇന്ന് ഹോം മത്സരത്തിൽ എഫ് സി ഗോവയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്നും മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. സഹൽ ആദ്യ ഇലവനിൽ ഇന്ന് തിരികെയെത്തി. ഒപ്പം പുതിയ ഡിഫൻഡ ഡ്രൊബരോവും ആദ്യ ഇലവനിൽ ഉണ്ട്.

രാഹുൽ കെപി, ഹക്കു എന്നിവർ ഇന്ന് ആദ്യ ഇലവനിൽ ഇല്ല. രാഹുൽ ബെഞ്ചിൽ പോലും ഇല്ല. മെസ്സിയും ഒഗ്ബെചെയും ആണ് ഇന്ന് അറ്റാക്കിൽ ഇറങ്ങുന്നത്.

കേരള ബ്ലാസ്റ്റേഴ്സ്; രെഹ്നേഷ്, ജെസ്സെൽ, ഡ്രൊബരോവ്,രാജു, റാകിപ്, പ്രശാന്ത്, സിഡോഞ്ച, ജീക്സൺ, ഒഗ്ബെചെ, സഹൽ, മെസ്സി

Advertisement