സാക ആഴ്സണലിൽ ഉടൻ പുതിയ കരാർ ഒപ്പുവെക്കും എന്ന് അർട്ടേറ്റ

- Advertisement -

ആഴ്സണലിന്റെ യുവതാരം ബകായോ സാക ഉടൻ ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കും എന്നാണ് തന്റെ വിശ്വാസം എന്ന് ആഴ്സണൽ പരിശീലകൻ അർട്ടേറ്റ. അടുത്ത വർഷത്തോടെ സാകയുടെ കരാർ അവസാനിക്കുകയാണ്. താരത്തെ സ്വന്തമാക്കാൻ ആണെങ്കിൽ ലിവർപൂൾ പോലുള്ള ക്ലബുകളും രംഗത്തുണ്ട്. എന്നാൽ സാകയുടെ ഭാവി ഓർത്ത് യാതൊരു ഭയവുമില്ല എന്ന് അർട്ടേറ്റ പറയുന്നു.

അവസാന കുറേ മാസങ്ങളായി ക്ലബ് സാകയുമായി അദ്ദേഹത്തിന്റെ ഏജന്റുമായും കുടുംബവുമായും ചർച്ചകൾ നടത്തുന്നുണ്ട്. എല്ലാം നല്ല രീതിയിലാണ് പോകുന്നത്. സാകയുടെ സ്ഥിരതയാർന്ന പ്രകടനങ്ങൾ താരം ഭാവിയിൽ ആശങ്കയിൽ അല്ല എന്ന് തെളിയിക്കുന്നു എന്നും അർട്ടേറ്റ പറയുന്നു. ഇപ്പോൾ ആഴ്സണൽ ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ് സാക. വിങ്ബാക്കായും വിങ്ങറായും മിഡ്ഫീൽഡിലും ഒക്കെ സാക മികവ് തെളിയിക്കുന്നുണ്ട്.

Advertisement