പാകിസ്ഥാന് ഇന്ത്യയുടെ മറുപടി, അതിർത്തിയിൽ തീവ്രവാദം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകാൻ കഴിയുമോ?

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയിൽ നടക്കുന്ന ലോകകപ്പുകൾക്ക് പാകിസ്ഥാൻ താരങ്ങൾക്ക് വിസ നിഷേധിക്കില്ലെന്ന് രേഖ മൂലം ഉറപ്പ് വേണമെന്ന് ഐ.സി.സിയോട് ആവശ്യപ്പെട്ട പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഇന്ത്യയുടെ മറുപടി. ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും നുഴഞ്ഞുകയറ്റം നടത്തില്ലെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഉറപ്പ് നൽകാൻ കഴിയുമോ എന്നും ബി.സി.സി.ഐ പ്രതിനിധി ചോദിച്ചു.

പുൽവാമ പോലെയുള്ള ആക്രമണങ്ങൾ വീണ്ടും ആവർത്തിക്കുന്നില്ലേ എന്നും ബി.സി.സി.ഐ പ്രതിനിധി ചോദിച്ചു. ക്രിക്കറ്റ് ഭരണത്തിൽ ഗവണ്മെൻറ് ഇടപെടരുതെന്നാണ് ഐ.സി.സി നിയമമെന്നും എന്നാൽ ഇന്ത്യക്കെതിരെയുള്ള പ്രവർത്തനത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഒരു ഏജന്റായി പ്രവർത്തിക്കുകയാണെന്നും ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു. 2021ലെ ടി20 ലോകകപ്പിനു 2023ലെ ലോകകപ്പിലും പാകിസ്ഥാൻ താരങ്ങൾക്ക് ഇന്ത്യ വിസ നിഷേധിക്കില്ലെന്ന് രേഖാമൂലമുള്ള ഉറപ്പ് വേണമെന്നാണ് പാകിസ്ഥാന് ക്രിക്കറ്റ് ബോർഡ് സി.ഇ.ഓ വസിം ഖാൻ ഐ.സി.സിയോട് ആവശ്യപ്പെട്ടത്.