അഞ്ചാം സൈനിംഗ് പൂർത്തിയാക്കി വില്ല, സൗത്താംപ്ടൻ ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കി

പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ ആസ്റ്റൺ വില്ല പുതിയ ലെഫ്റ്റ് ബാക്കിനെ ടീമിലെത്തിച്ചു. സൗത്താംപ്ടൻ താരം മാറ്റ് ടാർഗറ്റ് ആണ് 16 മില്യൺ യൂറോയുടെ കരാറിൽ വില്ല പാർക്കിലേക്ക് മാറുന്നത്. 23 വയസുകാരനായ താരം തന്റെ എട്ടാം വയസ്സ് മുതൽ സൗത്താംപ്ടൻറെ ഭാഗമാണ്.

2014 മുതൽ സൗത്താംപ്ടൻ സീനിയർ ടീമിന്റെ ഭാഗമായ ടാർഗറ്റ് അവർക്കായി 63 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് അണ്ടർ 21 ടീമിലും അംഗമായിരുന്നു ടാർഗറ്റ്. കഴിഞ്ഞ സീസണിൽ സൗത്താംപ്ടനായി 21 മത്സരസങ്ങളിൽ താരം കളിച്ചിട്ടുണ്ട്. ഈ സീസണിൽ വില്ല ടീമിക്കത്തിക്കുന്ന അഞ്ചാമത്തെ താരമാണ് ടാർഗറ്റ്. നേരത്തെ ജോട്ട, അൻവർ എൽ ഗാസി, കോർട്ണി ഹൗസ്, വെസ്ലി എന്നിവരെ അവർ സൈൻ ചെയ്തിരുന്നു.

Previous articleസോൾഷ്യാറിന് മാഞ്ചസ്റ്ററിൽ വലിയ പ്ലാനുകൾ ഉണ്ടെന്ന് ബിസാക
Next articleഅലിസണും ചേംബർലിനും ഇനി പുതിയ ജേഴ്സി നമ്പറുകൾ