സോൾഷ്യാറിന് മാഞ്ചസ്റ്ററിൽ വലിയ പ്ലാനുകൾ ഉണ്ടെന്ന് ബിസാക

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാറിന് മാഞ്ചെസ്റ്ററിൽ വലിയ പ്ലാനുകൾ തന്നെ ഉണ്ട് എന്ന് പുതിയ സൈനിംഗ് വാൻ ബിസാക പറഞ്ഞു. ക്ലബിലേക്ക് വരും മുമ്പ് തന്നെ സോൽഷ്യർ തന്നോട് സംസാരിച്ചിരുന്നു. എങ്ങനെ ആണ് ക്ലബിനെ മുന്നോട്ട് നയിക്കാൻ സോൾഷ്യാർ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമായി അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളാണ് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിച്ചത് എന്നും ബിസാക പറഞ്ഞു.

യുണൈറ്റഡിനെ അവരുടെ പഴയ പ്രാതപത്തിലേക്ക് എത്തിക്കുകയാണ് ഒലെയുടെ പ്ലാൻ. ആ പ്ലാനിന്റെ ഭാഗമാകുന്നതിൽ സന്തോഷം മാത്രമേ ഉള്ളൂ. ബിസാക പറഞ്ഞു. ക്രിസ്റ്റൽ പാലസിൽ നിന്ന് റെക്കോർഡ് തുകയ്ക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വാൻ ബിസാകയെ സ്വന്തമാക്കിയത്. റൈറ്റ് ബാക്കിൽ ഇനി ബിസാക ആയിരിക്കും യുണൈറ്റഡിന്റെ ആദ്യ ചോയിസ്.

Previous articleഇന്ത്യൻ വംശജൻ സർപ്രീത് സിംഗ് ഇനി ബയേണിൽ
Next articleഅഞ്ചാം സൈനിംഗ് പൂർത്തിയാക്കി വില്ല, സൗത്താംപ്ടൻ ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കി