അലിസണും ചേംബർലിനും ഇനി പുതിയ ജേഴ്സി നമ്പറുകൾ

ലിവർപൂൾ താരങ്ങളായ അലിസൺ ബെക്കറിനും അലക്‌സ് ഓക്സലൈഡ് ചേംബർലിനും ഇനി പുതിയ ജേഴ്സി നമ്പറുകൾ. അലിസൺ അവസാന സീസണിൽ ഉപയോഗിച്ച നമ്പർ 13 ന് പകരം നമ്പർ 1 ആകും ധരിക്കുക. ചേംബർലിൻ നമ്പർ 21 ന് പകരം നമ്പർ 15 ജേഴ്‌സിയാകും അണിയുക.

ലിവർപൂൾ നമ്പർ 1 ഉപയോഗിച്ചിരുന്ന കാരിയസ് ലോണിൽ ബേസിക്താസിൽ തുടരുന്നതോടെയാണ് ഈ നമ്പർ അലിസണ് ലഭിക്കുന്നത്. കരാർ തീർന്ന സ്റ്ററിഡ്ജ് ക്ലബ്ബ് വിട്ടതോടെയാണ് നമ്പർ 15 ചേംബർലിന് ലഭിക്കുന്നത്. ആഴ്സണൽ കരിയറിൽ ഉടനീളം ഉപയോഗിച്ച നമ്പർ 21 നാണ് ഇതോടെ ചേംബർലിൻ വിട പറയുന്നത്. അലിസണ് ബ്രസീൽ ജേഴ്സിയിൽ ഉപയോഗിക്കുന്ന നമ്പർ 1 ഇതോടെ ക്ലബ്ബിലും ലഭിച്ചു.

Previous articleഅഞ്ചാം സൈനിംഗ് പൂർത്തിയാക്കി വില്ല, സൗത്താംപ്ടൻ ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കി
Next articleപ്രീസീസണ് തൽക്കാലം വരണ്ടെന്ന് ലാമ്പാർഡിനോട് ഡെർബി, ചെൽസിയിൽ ഉടൻ എത്തും