ട്രാൻസ്ഫർ വിൻഡോയുടെ അവസാനം വരെ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാൻ ഒരുക്കമല്ല എങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നത് വരെ ക്ലബ് വിടാനുള്ള ശ്രമങ്ങൾ തുടരും. കഴിഞ്ഞ സീസൺ ട്രാൻസ്ഫർ വിൻഡോയുടെ അവസാനം യുവന്റ്സ് വിട്ടത് പോലെ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനും ആകും എന്ന് റൊണാൾഡോ വിശ്വസിക്കുന്നു. ഇതിനായുള്ള ശ്രമങ്ങൾ റൊണാൾഡോയുടെ ഏജന്റ് മെൻഡസ് നടത്തുന്നുണ്ട്.

എന്നാൽ ഇതുവരെ ഒരു ക്ലബും താരത്തെ വാങ്ങാൻ തയ്യാറായിട്ടില്ല‌. റൊണാൾഡോയുടെ വലിയ ട്രാൻസ്ഫർ തുകയാണ് പ്രധാന പ്രശ്നം. ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ക്ലബിലേക്ക് പോകണം എന്നാണ് റൊണാൾഡോ ആഗ്രഹിക്കുന്നത് എന്നതും താരത്തിന് പുതിയ ക്ലബ് ലഭിക്കാതിരിക്കാൻ കാരണം ആകുന്നു.

താരത്തെ വിൽക്കില്ല എന്ന് യുണൈറ്റഡ് പറയുന്നുണ്ട്‌. റൊണാൾഡോയുടെ ടീമിനോടുള്ള സമീപനങ്ങൾ കോച്ചിലും കളിക്കാരിലും അതൃപ്തി ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ റൊണാൾഡോ ക്ലബ് വിടുന്നതാണ് നല്ലത് എന്ന് ടെൻ ഹാഗും ചിന്തിക്കുന്നുണ്ട്.

Story Highlight: Ronaldo will try to leave Manchester united