അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി കെവിന്‍ ഒ ബ്രൈന്‍

അയര്‍ലണ്ട് ഇതിഹാസം കെവിന്‍ ഒ ബ്രൈന്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 16 വര്‍ഷം നീണ്ട കരിയറിനാണ് താരം ഇതോടെ വിരാമം ഇട്ടത്. തനിക്ക് ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ കളിച്ച് വിരമിക്കണമെന്നായിരുന്നു ആഗ്രഹം എങ്കിലും തന്നെ കഴിഞ്ഞ ലോകകപ്പ് മുതൽ അയര്‍ലണ്ട് സ്ക്വാഡിൽ ഉള്‍പ്പെടുത്താത്തതിനാൽ തന്റെ കാലം കഴിഞ്ഞുവെന്ന് കരുതുന്നതിനാലാണ് ഈ തീരുമാനം എന്നും താരം കുറിച്ചു.

2006ൽ അയര്‍ലണ്ടിനായി അരങ്ങേറ്റം കുറിച്ച താരം 153 ഏകദിനങ്ങളിലും 110 ടി20 മത്സരങ്ങളിലും 3 ടെസ്റ്റ് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 5850 റൺസും 172 വിക്കറ്റുമാണ് മൂന്ന് ഫോര്‍മാറ്റിലുമായി താരം സ്വന്തമാക്കിയിട്ടുള്ളത്.

2011 ഐസിസി ലോകകപ്പിൽ അയര്‍ലണ്ട് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറി സാധ്യമാക്കിയ ഇന്നിംഗ്സ് കെവിനിന്റെ ആയിരുന്നു.

 

Story Highlights: Ireland legend Kevin O Brien retires from international cricket.