റിയൽ കാശ്മീർ വിട്ട് ബിലാൽ ഖാൻ ഗോകുലം കേരളയിൽ

Newsroom

Img 20220816 170013
Download the Fanport app now!
Appstore Badge
Google Play Badge 1

റിയൽ കാശ്മീരിന്റെ ഗോൾ കീപ്പർ ആയിരുന്ന ബിലാൽ ഖാൻ കേരളത്തിൽ തിരികെയെത്തി. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഇപ്പോൾ ഗോകുലം കേരളയിൽ കരാർ ഒപ്പുവെച്ചതായാണ് വിവരങ്ങൾ. സില്ലിസ് സ്പോർട്സ് ആണ് ഈ ട്രാൻസ്ഫർ വാർത്ത റിപ്പോർട്ട് ചെയ്യുന്നു‌. കഴിഞ്ഞ സീസണിൽ റിയൽ കാശ്മീരിൽ എത്തിയ ബിലാലിന് പഴയ ഫോമിലേക്ക് എത്താൻ ആയിരുന്നില്ല.

ഗോകുലത്തിൽ ഒരു വർഷത്തെ കരാർ താരം ഒപ്പുവെക്കും. നേരത്തെ ബ്ലാസ്റ്റേഴ്സിൽ ഉണ്ടായിരുന്നു എങ്കിലും അന്ന് ആൽബിനോ ഗോമസിന് പിറകിൽ ആയതിനാൽ അവസരം കിട്ടുന്നില്ല എന്നത് കൊണ്ട് താരം കേരള ബ്ലാസ്റ്റേഴ്സ് വിടുകയായിരുന്നു. ബ്ലാസ്റ്റേഴ്സിലേക്ക് വരും മുമ്പ് കാശ്മീരിനു വേണ്ടി കളിക്കുന്ന സമയത്ത് ഐലീഗിൽ സീസണിലെ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു ബിലാൽ.

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ആകെ അഞ്ചു മത്സരങ്ങൾ മാത്രമാണ് ബിലാൽ കളിച്ചത്. കളിച്ച മത്സരങ്ങളിൽ ആകെ ഏഴു ഗോളുകളും താരം വഴങ്ങി. മുമ്പ് പൂനെ സിറ്റിറ്റുടെയും താരമായിരുന്നു ബിലാൽ. നേരത്തെ ഐലീഗ് ക്ലബായ ഗോകുലം കേരള എഫ് സിക്ക് വേണ്ടിയും ബിലാൽ കളിച്ചിട്ടുണ്ട്. 27കാരനായ ബിലാൽ മുംബൈ സ്വദേശിയാണ്. മുമ്പ് മുഹമ്മദൻ, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബുകൾക്കായും ബിലാൽ കളിച്ചിട്ടുണ്ട്.