“റൊണാൾഡോയെ മാഞ്ചസ്റ്റർ സിറ്റി ജേഴ്സിയിൽ കാണാൻ ആകുമായിരുന്നില്ല” – ഫെർഗൂസൺ

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് അടുക്കുന്ന ഘട്ടത്തിൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ പരിശീലകൻ സർ അലക്സ് ഇടപെട്ടതും റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിക്കുകയും ചെയ്യുകയായിരുന്നു. ഇന്നലെ ന്യൂകാസിലിനെതിരെ റൊണാൾഡോ ഗോൾ അടിച്ചപ്പോൾ സ്റ്റാൻഡിൽ ഇരുന്ന് കയ്യടിക്കാൻ സർ അലക്സും ഇന്നലെ ഓൾഡ്ട്രാഫോർഡിൽ ഉണ്ടായിരുന്നു. റൊണാൾഡോയെ തിരികെ മാഞ്ചസ്റ്റർ ജേഴ്സിയിൽ കാണുന്നത് ആവേശകരമായിരുന്നു എന്ന് സർ അലക്സ് പറഞ്ഞു‌.

തനിക്ക് റൊണാൾഡോയെ മാഞ്ചസ്റ്റർ സിറ്റി ജേഴ്സിയിൽ കാണാൻ ആകുമായിരുന്നില്ല. തനിക്ക് എന്നല്ല ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനും അതാവില്ലായിരുന്നു എന്ന് ഫെർഗൂസൺ പറഞ്ഞു. അതുകൊണ്ട് തന്നെ ഞാനും മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്നേഹിക്കുന്ന പലരും റൊണാൾഡോയെ തിരികെ മാഞ്ചസ്റ്ററിലേക്ക് എത്തിക്കാൻ സഹായിച്ചിട്ടുണ്ട് എന്നും സർ അലക്സ് പറഞ്ഞു.