ചാമ്പ്യന്മാർ ഇന്ന് ഇറങ്ങും, കിരീടം നിലനിർത്തുക എന്ന ലക്ഷ്യവുമായി ഗോകുലം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

12 മലയാളികളും, നാലു വിദേശ താരങ്ങളും അടങ്ങുന്ന ശക്തമായ ടീമുമായി ഗോകുലം കേരള എഫ് സി ഞായറാഴ്ച ആർമി റെഡ് ടീമിന് എതിരെ ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ കളിക്കും. വൈകുന്നേരം മൂന്ന് മണിക്ക് കല്യാണി സ്റ്റേഡിയത്തിലാണ് കളിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരാണ് ഗോകുലം കേരള എഫ് സി.

ഗ്രൂപ്പ് ഡി യിൽ ആദ്യ മത്സരത്തിൽ ആസ്സാം റൈഫിൾസിനെ 4 – 1 ആർമി റെഡ് തോല്പിച്ചിരിന്നു.

കഴിഞ്ഞ വർഷത്തെ പോലെ യുവ കളിക്കാർക്ക് അവസരം നൽകുന്ന രീതിയിലാണ് ഗോകുലം സ്‌ക്വാഡ് തിരഞ്ഞെടുത്തത്. ഗോകുലത്തിന്റെ റിസേർവ് ടീമിൽ നിന്നും മധ്യനിരക്കാരായ റിഷാദ് പി പി, അഭിജിത് കെ എന്നിവരെ ഈ വര്ഷം സീനിയർ ടീമിലേക്കു എടുത്തിട്ടുണ്ട്. 12 കേരള താരങ്ങളിൽ, 11 പേരും മലബാറിൽ ഉള്ളവരാണ്.

ഐ ലീഗ് വിജയികളായ ടീമിൽ നിന്നും 11 കളിക്കാരെ നിലനിർത്തുകയും ചെയ്‌തിട്ടുണ്ട്‌. അഫ്ഘാൻ താരവും ക്യാപ്റ്റനുമായ മുഹമ്മദ് ഷെരീഫിന്റെ കരാർ പുതുക്കുകയും, അമിനോ ബൗബാ, ചിസം എൽവിസ് ചിക്കത്താറ , റഹീം ഒസുമാനു എന്നീ വിദേശ താരങ്ങളെയും സൈൻ ഗോകുലം ഈ വര്ഷം സൈൻ ചെയ്തു.

“ഞങ്ങളുടെ ലക്‌ഷ്യം ഡ്യൂറൻഡ് കപ്പ് വിജയിക്കുകയാണ്. കഴിഞ്ഞ വര്ഷം പോലെ ഈ വർഷവും ഗോകുലത്തിനു നല്ല ടീമുണ്ട്. കപ്പ് കോഴിക്കോട്ടെക് കൊണ്ട് വരുവാൻ ഞങ്ങൾ പരമാവധി ശ്രമിക്കും,” ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ പറഞ്ഞു.

ഡ്യൂറൻഡ് സ്‌ക്വാഡ്

ഗോൾകീപ്പർ: രക്ഷിത് ദാഗർ, അജ്മൽ പി എ, വിഗ്നേശ്വരൻ ഭാസ്കരൻ

പ്രതിരോധനിരക്കാർ: അമിനോ ബൗബാ, അലക്സ് സജി, പവൻ കുമാർ, മുഹമ്മദ് ജാസിം, മുഹമ്മദ് ഉവൈസ്, ദീപക് സിംഗ്, അജിൻ ടോം,

മധ്യനിര: എമിൽ ബെന്നി, മുഹമ്മദ് റഷീദ്, ഷെരീഫ് മുഹമ്മദ്, സോഡിങ്ലിയാന, റിഷാദ് പി പി, അഭിജിത് കെ, ചാൾസ് ആനന്ദരാജ്

ഫോർവേഡ്സ്: ചിസം എൽവിസ് ചിക്കത്താറ, റഹീം ഒസുമാനു, ജിതിൻ എം എസ്, റൊണാൾഡ്‌ സിംഗ്, സൗരവ്, ബെന്നസ്റ്റാൻ, താഹിർ സമാൻ.