പ്രീമിയർ ലീഗിൽ 600 വിജയങ്ങൾ നേടുന്ന രണ്ടാമത്തെ ടീമായി ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 600 വിജയങ്ങൾ നേടുന്ന രണ്ടാമത്തെ മാത്രം ടീമായി ചെൽസി മാറി. ഇന്നലെ ആസ്റ്റൺ വില്ലക്ക് എതിരെ നേടിയ 3-0ന്റെ വിജയമായിരുന്നു ചെൽസിയുടെ 600ആം പ്രീമിയർ ലീഗ് വിജയം. മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമാണ് പ്രീമിയർ ലീഗ് വിജയങ്ങളുടെ കാര്യത്തിൽ ചെൽസിക്ക് മുന്നിൽ ഉള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 690 മത്സരങ്ങൾ ഇതുവരെ പ്രീമിയർ ലീഗിൽ വിജയിച്ചിട്ടുണ്ട്. ആഴ്സണൽ 598 വിജയങ്ങളുമായി ചെൽസിക്ക് പിറകിൽ ഉണ്ട്.

പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ ഉള്ള ടീമുകൾ;

690 Man Utd
600 CHELSEA
598 Arsenal
583 Liverpool
483 Tottenham