റൊമേയുവിന് പുതിയ കരാർ

20201120 154635
- Advertisement -

സൗതാമ്പ്ടന്റെ മധ്യനിര താരം ഒറിയോ റൊമേയു ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. രണ്ടര വർഷത്തേക്കുള്ള കരാറാണ് റൊമേയു ഒപ്പുവെച്ചത്. റൊമേയു തന്റെ കരാറിന്റെ അവസാന വർഷത്തിൽ ആയിരുന്നു ഉണ്ടായിരുന്നത് പുതിയ കരാർ താരത്തെ 2023 അവസാനം വരെ ക്ലബിൽ നിർത്തും. മുൻ ബാഴ്സലോണ താരമാണ് റൊമേയു.

2015ൽ ചെൽസിയിൽ നിന്നായിരുന്നു റൊമെയു സൗതാമ്പ്ടണിലേക്ക് എത്തിയത്. അന്നു മുതൽ ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ്. 198 മത്സരങ്ങൾ ഇതുവരെ ക്ലബിനായി കളിച്ചിട്ടുണ്ട്.

Advertisement