കലിയരിക്കെതിരെ ബുഫൺ യുവന്റസിനായി ഇറങ്ങും

- Advertisement -

സീരി എയിൽ കലിയരിക്കെതിരെ ബുഫൺ യുവന്റസിനായി ഇറങ്ങും. തന്റെ ഫുട്ബോൾ കരിയറിൽ 25 വർഷം ഇറ്റാലിയൻ ഇതിഹാസമായ ബുഫൺ ഇന്ന് തികച്ചിരിക്കുകയാണ്. 25 വർഷങ്ങൾക്ക് മുൻപാണ് പാർമയിലൂടെ ബുഫൺ തന്റെ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്.

ടൂറിനിലെ അലയൻസ് അറീനയിൽ യുവന്റസിനൊപ്പം തന്റെ 652ആം സീരി എ മത്സരത്തിനായി ബുഫൺ ഇറങ്ങും. ഇന്റർനാഷണൽ ബ്രേക്കിൽ ഇറ്റലിയിൽ തന്നെ തുടരുകയായിരുന്നു ബുഫൺ. 2006 ഇൽ ലോകകപ്പ് നേടിയ ബുഫേൺ 7 സീരി എ കിരീടവും , 3 കോപ്പ ഇറ്റാലിയായും അടക്കം നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

Advertisement