ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സും എ ടി കെ മോഹൻ ബഗാനും ഒപ്പത്തിനൊപ്പം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ ഏഴാം സീസണിലെ ആദ്യ മത്സരം ഹാഫ് ടൈമിൽ എത്തിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സും നിലവിലെ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാനും ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. അധികം അവസരങ്ങൾ സൃഷ്ടിക്കപ്പെടാത്ത ആദ്യ പകുതിയിൽ മെച്ചപ്പെട്ട് നിന്നത് കേരള ബ്ലാസ്റ്റേഴ്സ് ആണെന്ന് പറയാം. ചെറിയ പാസുകളിലൂടെ പന്ത് കൂടുതൽ സമയൻ കൈവശം വെച്ചത് കേരള ബ്ലാസ്റ്റേഴ്സ് ആണ്.

എന്നാൽ മികച്ച ഡിഫൻസീവ് ശൈപ്പ് സൂക്ഷിച്ച എ ടി കെ മോഹൻ ബഗാന്റെ ഡിഫൻസിനെ ഭേദിച്ച് നല്ല ഒരു അറ്റാക്കിങ് പാസ് നൽകാൻ കേരള ബ്ലാസ്റ്റേഴ്സിനായില്ല. നിർണായക സമയങ്ങളിലെ മിസ് പാസുകളും കേരള ബ്ലാസ്റ്റേഴ്സിന് വിനയായി. ആദ്യ പകുതിയിൽ സൂസൈരാജ് പരിക്കേറ്റ് പുറത്ത് പോയത് മോഹൻ ബഗാന് ക്ഷീണമായി. 34ആം മിനുട്ടിൽ റോയ് കൃഷ്ണയുടെ ഒരു ലോങ് റേഞ്ചർ ആയിരുന്നു മോഹൻ ബഗാന് ലഭിച്ച മികച്ച അവസരം. ആ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോയി.

37ആം മിനുട്ടിൽ ഒരു തുറന്ന അവസരം കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചു എങ്കിലും റിത്വിക് ദാസിന് പന്ത് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. നവോറത്തിന്റെ ക്രോസിൽ നിന്നായിരുന്നു ഈ അവസരം വന്നത്. രണ്ടാം പകുതിയിൽ കൂടുതൽ അവസരങ്ങൾ. സൃഷ്ടിക്കാൻ ആകും രണ്ട് ടീമുകളും ശ്രമിക്കുക.