ലോഫ്റ്റസ് ചീക്ക് ചെൽസിയിൽ തന്നെ തുടരും- സാറി

- Advertisement -

ചെൽസി മധ്യനിര താരം റൂബൻ ലോഫ്റ്റസ് ചീക്ക് ചെൽസിയിൽ തന്നെ തുടരുമെന്ന് പരിശീലകൻ മൗറീസിയോ സാറി. ഇംഗ്ലണ്ട് ദേശീയ താരമായ ലോഫ്റ്റസ് ചീക്ക് ലോണിൽ ക്ലബ്ബ് വിട്ടേക്കും എന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായി.

22 വയസുകാരനായ താരം ചെൽസിയുടെ യൂത്ത് അക്കാദമി വഴിയാണ് വളർന്ന് വന്നത്. പോയ സീസണിൽ ക്രിസ്റ്റൽ പാലസിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച താരം മികച്ച പ്രകടനം നടത്തിയിരുന്നു. ഇതോടെ ഇംഗ്ലണ്ട് ലോകകപ്പ് ടീമിലും താരം കളിച്ചിരുന്നു. പക്ഷെ ഫാബ്രിഗാസ്, ബാർക്ലി, കോവചിച് അടക്കമുള്ളവർ മത്സരിക്കുന്ന ചെൽസിലെ മധ്യനിര സ്ഥാനത്തിന് കാത്തിരിക്കാതെ താരം ക്ലബ്ബ് വിടാൻ ആഗ്രഹിച്ചിരുന്നു.

Advertisement