ചുവപ്പ് കാർഡ് ചതിച്ചു, ഷെഫീൽഡിന് ന്യൂകാസിലിനെതിരെ വൻ പരാജയം

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാനുള്ള സുവർണ്ണാവസരം ഷെഫീൽഡിന് നഷ്ടമായി‌. ഇന്ന് നടന്ന ലീഗ് മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ നേരിട്ട ഷെഫീൽഡ് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. 50ആം മിനുട്ടിൽ പിറന്ന ഒരു ചുവപ്പ് കാർഡാണ് ഷെഫീൽഡിന്റെ താളം തെറ്റിച്ചത്.

50ആം മിനുട്ട് വരെ മത്സരം ഗോൾരഹിതമായിരുന്നു. 50ആം മിനുട്ടിൽ ഷെഫീൽഡ് താരം ജോൺ ഏഗൻ ചുവപ്പ് കണ്ടു. ഇതിനു പിന്നാലെ ഷെഫീൽഡ് ഡിഫൻസ് തകരുകയായിരുന്നു. 56ആം മിനുട്ടിൽ മാക്സിമിനിലൂടെ ന്യൂകാസിക് ആദ്യ ഗോൾ നേടി. പിന്നാലെ 69ആം മിനുട്ടിൽ റിച്ചിയിലൂടെ ന്യൂകാസിൽ ലീഡ് ഇരട്ടിയാക്കി. അവസാനം ജോയിലിന്റൺ മൂന്നം ഗോളും നേടി ഗോൾപട്ടിക പൂർത്തിയാക്കി. ഈ വിജയം ന്യൂകാസിലിനെ 12ആം സ്ഥാനത്തേക്ക് എത്തിച്ചു. 44 പോയന്റുള്ള ഷെഫീൽഡ് ഏഴാം സ്ഥാനത്താണ് ഉള്ളത്.

Advertisement