അമ്പയര്‍മാരുടെ ആത്മവിശ്വാസത്തെ ബാധിച്ചോ എന്നറിയില്ല, പക്ഷേ ഡിആര്‍എസ് അമ്പയറിംഗ് മെച്ചപ്പെടുത്തിയിട്ടുണ്ട്

- Advertisement -

ഡിആര്‍എസ് അമ്പയറിംഗ് നിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ് മുന്‍ അന്താരാഷ്ട്ര അമ്പയര്‍ സ്റ്റീവ് ബക്ക്നര്‍. ടെക്നോളജിയുടെ വരവോട് കൂടി കൂടുതല്‍ മികവ് അമ്പയറിംഗില്‍ വന്നിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. അതേ സമയം ഇത് അമ്പയര്‍മാരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് തനിക്ക് കൃത്യമായ ഒരു അഭിപ്രായം പറയാനാകില്ലെന്നും ബക്ക്നര്‍ വ്യക്തമാക്കി.

ടെക്നോളജി ഇഷ്ടമല്ലാത്ത അമ്പയര്‍മാര്‍ അവരുടെ തീരുമാനം പുനഃപരിശോധിക്കേണ്ട സമയമാണെന്നും ബക്ക്നര്‍ വ്യക്തമാക്കി. നമ്മള്‍ വരുത്തുന്ന തെറ്റുകള്‍ ഇപ്പോള്‍ തിരുത്തുവാനുള്ള അവസരമുണ്ട്. നേരത്തെ തെറ്റായ തീരുമാനമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞ് ആ കുറ്റബോധത്തോടെ രാത്രി ഉറങ്ങുവാന്‍ കിടക്കേണ്ട അവസ്ഥയായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത്തരം കുറ്റബോധം ആര്‍ക്കും ഉണ്ടാകില്ലെന്നും സ്റ്റീവ് ബക്ക്നര്‍ വ്യക്തമാക്കി.

ടെണ്ടുല്‍ക്കറെ രണ്ട് തവണ തെറ്റായി ഔട്ട് വിധിച്ച വ്യക്തിയാണ് സ്റ്റീവ് ബക്ക്നര്‍. മനുഷ്യന് തെറ്റുകള്‍ സംഭവിക്കുന്നത് സാധാരണയാണെന്നും ബക്ക്നര്‍ വ്യക്തമാക്കി. ഓസ്ട്രേലിയയില്‍ താന്‍ തെറ്റായി ടെണ്ടുല്‍ക്കറിനെ എല്‍ബിഡബ്ല്യു വിധിച്ചു. ഇന്ത്യയില്‍ വിക്കറ്റിന് പിറകിലുള്ള ക്യാച്ച് ആയിരുന്നു തെറ്റായ തീരുമാനം.

ഒരു ലക്ഷം ആളുകളാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ അന്ന് മത്സരം കളിച്ചത്. ഒന്നും തന്നെ കേള്‍ക്കുവാനാകുന്നില്ലായിരുന്നു. ഈ തെറ്റുകള്‍ വരുത്തിയതില്‍ താന്‍ സംതൃപ്തനല്ലായിരുന്നു, ഈ തെറ്റുകള്‍ അംഗീകരിക്കുന്നതിലാണ് കാര്യമെന്നും ബക്ക്നര്‍ വ്യക്തമാക്കി.

Advertisement