ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടത്ത പുതിയ കൊറോണ പരിശോധനയിൽ രണ്ട് പേർ കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗ് താരങ്ങളിൽ ഒഫീഷ്യൽസും സ്റ്റാഫുകളുമായി 996 പേർക്കാണ് കൊറോണ പരിശോധന പൂർത്തിയാക്കിയത്. ഇതിൽ നിന്നാണ് രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇവർ ഏതു ക്ലബിൽ നിന്നാണെന്നോ പേരോ വ്യക്തമാക്കിയിട്ടില്ല. സ്വകാര്യത മാനിച്ച് ഈ വിവരങ്ങൾ പുറത്തു വിടേണ്ട എന്നാണ് പ്രീമിയർ ലീഗിന്റെ തീരുമാനം.
രണ്ട് ക്ലബുകളിൽ നിന്നാണ് ഈ രണ്ട് പേർ എന്ന് മാത്രമെ ലീഗ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളൂ. നേരത്തെ ആറു പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. പുതുതായി രോഗം സ്ഥിരീകരിച്ച താരങ്ങൾ അടുത്ത ഏഴു ദിവസം ഐസൊലേഷനിൽ കഴിയും. പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിന് തിരിച്ചടിയാകും.