“ലീഗ് കിരീടം ലിവർപൂളിന് കിട്ടിയില്ല എങ്കിൽ അവർ തകർന്ന് പോകും” – റൂണി

പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന് കിട്ടട്ടെ എന്ന് ഇംഗ്ലീഷ് സ്ട്രൈകക്ർ വെയ്ൻ റൂണി. ലിവർപൂളിനെ ഏറ്റവും കൂടുതൽ വെറുക്കുന്ന താരങ്ങളിൽ ഒന്നാണ് റൂണി. പക്ഷെ ഇത്തവണ ലിവർപൂളിന് ലിരീടം ലഭിച്ചില്ല എങ്കിൽ അത് വലിയ ദുഖം അവർക്ക് നൽകും എന്ന് റൂണി പറഞ്ഞു. ലിവർപൂൾ കിരീടം അർഹിക്കുന്നുണ്ട്. അവർ അതിനായി അത്രയധികം കഷ്ടപ്പെടുകയും ചെയ്തു. അദ്ദേഹം പറഞ്ഞു.

ഇപ്പോൾ കൊറോണയുടെ കാര്യം പറഞ്ഞ് സീസൺ ഉപേക്ഷിച്ച് കിരീടം അവർക്ക് കൊടുക്കാതിരുന്നാൽ അത് വലിയ ദ്രോഹമായി മാറും. ആ ക്ലബിനും ആരാധകർക്കും അത് താങ്ങാൻ ആവില്ല. മുപ്പതു വർഷമായി അവർ ഒരു കിരീടത്തിനായി കാത്തു നിൽക്കുന്നു. റൂണി പറഞ്ഞു. ഈ വൈറസ് ഭീതി ഒഴിഞ്ഞതിനു ശേഷം സീസൺ പൂർത്തിയാക്കണം എന്നും എന്നിട്ട് അവർക്ക് കിരീടം നൽകണം എന്നും റൂണി പറഞ്ഞു. ഇനി രണ്ട് വിജയം മാത്രം മതി ലിവർപൂളിന് കിരീടം നേടാൻ.

Previous articleപഞ്ചാബ് എഫ് സിയുടെ യുവതാരത്തെ ഒഡീഷ എഫ് സി സ്വന്തമാക്കി
Next articleറൗൾ ജിമിനെസിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുന്നു