പഞ്ചാബ് എഫ് സിയുടെ യുവതാരത്തെ ഒഡീഷ എഫ് സി സ്വന്തമാക്കി

- Advertisement -

പഞ്ചാബ് എഫ് സിയുടെ യുവതാരമായ തൊയ്ബ സിങിനെ ഒഡീഷ എഫ് സി സ്വന്തമാക്കി. താരവുമായി ഒഡീഷ മൂന്നു വർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. 18കാരനായ തൊയ്ബ അവസാന രണ്ടു വർഷമായി പഞ്ചാബ് എഫ് സിക്ക് ഒപ്പം ഉണ്ട്. ഡിഫൻഡറായ തൊയ്ബ ഫുൾബാക്കായി സെന്റർ ബാക്കായും കളിക്കാറുണ്ട്.

ഇന്ത്യയുടെ അണ്ടർ 17, അണ്ടർ 16 ടീമുകളെ തൊയ്ബ പ്രതിനിധീകരിച്ചിട്ടുണ്ട്. ഈ സീസണിൽ മിനേർവ പഞ്ചാബിന്റെ സീനിയർ ടീമിലേക്ക് എത്തിയ തൊയ്ബ ഏഴോളം മത്സരങ്ങൾ ലീഗിൽ കളിച്ചിരുന്നു. മിനേർവയുടെ അക്കാദമിയിലൂടെ വളർന്ന താരം മിനേർവക്ക് വേണ്ടി യൂത്ത് ഐലീഗ് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഈ സീസണിൽ ഒരു ഗോൾ ഐലീഗിലും തൊയ്ബ നേടിയിട്ടുണ്ട്.

Advertisement