റൗൾ ജിമിനെസിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുന്നു

വോൾവ്സിന്റെ സ്ട്രൈക്കറായി പ്രീമിയർ ലീഗിൽ തിളങ്ങുന്ന റൗൾ ജിമിനെസിനായി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് രംഗത്ത്. ഈ സീസൺ അവസാനം ജിമിനെസിനെ സ്വന്തമാക്കാൻ ആകും റയലിന്റെ ശ്രമം. വോൾവ്സിനായി ഈ സീസണിൽ പ്രീമിയർ ലീഗിലും യൂറോപ്പ ലീഗിലും ഗോളടിച്ചു കൂട്ടിയ താരമാണ് ജിമിനെസ്. താരത്തെ സ്വന്തമാക്കാൻ നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചിരുന്നു എങ്കിലും വോൾവ്സ് വിട്ടു നൽകിയിരുന്നില്ല.

ബെൻഫികയിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആയിരുന്നു ജിമിനെസ് കഴിഞ്ഞ സീസണിൽ വോൾവ്സിൽ കളിച്ചിരുന്നത്. ഈ സീസൺ തുടക്കത്തിൽ ആ ട്രാൻസ്ഫർ പെർമനെന്റ് ആക്കി വോൾവ്സിനെ ജിമിനെസ് പൂർണ്ണമായും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ വോൾവ്സിന്റെ ടോപ്പ് സ്കോറർ ആയിരുന്നു ജിമിനെസ്. 2023വരെ ജിമിനെസിന് വോൾവ്സിൽ കരാറുണ്ട്. അതുകൊണ്ട് തന്നെ താരത്തെ സ്വന്തമാക്കണം എങ്കിൽ വോൾവ്സ് വലിയ തുക തന്നെ നൽകേണ്ടി വരും.

Previous article“ലീഗ് കിരീടം ലിവർപൂളിന് കിട്ടിയില്ല എങ്കിൽ അവർ തകർന്ന് പോകും” – റൂണി
Next articleഐ പി എൽ ഉപേക്ഷിച്ചേക്കും, നിർണായക തീരുമാനം നാളെ