സീസൺ തുടങ്ങുമ്പോഴേക്ക് നാബി കേറ്റ ലിവർപൂളിനൊപ്പം ഉണ്ടാകും

പുതിയ സീസണ് ഒരുങ്ങുന്ന ലിവർപൂൾ തങ്ങളുടെ മധ്യനിര താരം നാബി കേറ്റ സീസൺ തുടക്കം മുതൽ ടീമിനൊപ്പം ഉണ്ടാകും എന്ന് അറിയിച്ചു. ഇപ്പോൾ ഗിനിയക്ക് ഒപ്പം ആഫ്രിക്കൻ നാഷൺസ് കപ്പ് കളിക്കുന്ന നാബി കേറ്റ പ്രീസീസണിൽ ലിവർപൂളിനൊപ്പം ഉണ്ടാകില്ല. കഴിഞ്ഞ സീസൺ അവസാനത്തിൽ പരിക്കേറ്റ നാബി കേറ്റയ്ക്ക് നിർണായക മത്സരങ്ങൾ നഷ്ടമായിരുന്നു.

മധ്യനിരയിൽ മികച്ച ഫോമിൽ കളിക്കുകയായിരുന്ന ഗിനിയ താരം നാബി കേറ്റ പ്രീമിയർ ലീഗിന്റെ അവസന ആഴ്ചകളിലും ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിയിലും കളിച്ചിരുന്നില്ല. ആഫ്രിക്കൻ നാഷൺസ് കപ്പിൽ മഡഗാസ്കറിനെതിരായ മത്സരത്തിലാണ് കേറ്റ പരിക്കിൽ നിന്നുള്ള തന്റെ തിരിച്ചുവരവ് നടത്തൊയത്.

Previous articleസ്പാനിഷ് താരത്തെ ടീമിലെത്തിച്ച് മോഹൻ ബഗാൻ
Next articleശ്രീലങ്കയുടെ കഥ കഴിച്ച് ഇന്ത്യന്‍ ഓപ്പണര്‍മാര്‍, രോഹിത്തിനും രാഹുലിനും ശതകം, 7 വിക്കറ്റ് ജയം 39 പന്ത് അവശേഷിക്കെ