സ്പാനിഷ് താരത്തെ ടീമിലെത്തിച്ച് മോഹൻ ബഗാൻ

സ്പാനിഷ് ഡിഫൻസീവ് മിഡ്ഫീൽഡറായ ഫ്രാൻസിസ്കോ ഹാവിയർ ഗോൺസാലസ് മുനോസ് മോഹൻ ബഗാൻ. കൊൽക്കത്തൻ ക്ലബുമായി ഒരു വർഷത്തെ കരാറിലാണ് മുനോസ് ഒപ്പുവെച്ചത്. 30കാരനായ താരം സെന്റർ ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള താരമാണ്. റയൽ മാഡ്രിഡിന്റെ യൂത്ത് ടീമിൽ കളിച്ചിട്ടുള്ള താരം കൂടിയാണ് മുനോസ്.

അവസാന സീസണിൽ ചൈനീസ് ക്ലബായ ലീ മാനിൽ ആയിരുന്നു മുനോസ് കളിച്ചത്. സ്പാനിഷ് ക്ലബായ സരഗോസ, ഹെർകൂലസ് എന്നീ ക്ലബുകൾക്കായും മുനോസ് കളിച്ചിട്ടുണ്ട്. അവസാന ക്ലബായ ലീമാൻ ക്ലബിനൊപ്പം ഹോങ്കോങ് സാപ്ലിംഗ് കപ്പ് മുനോസ് നേടിയിരുന്നു

Previous articleഫാഫ് ഡു പ്ലെസിയ്ക്ക് ശതകം, റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന് 95 റണ്‍സ്, ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനത്തിന്റെ പ്രതീക്ഷ നല്‍കുന്ന സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക
Next articleസീസൺ തുടങ്ങുമ്പോഴേക്ക് നാബി കേറ്റ ലിവർപൂളിനൊപ്പം ഉണ്ടാകും