മികച്ച അവസരങ്ങൾ നഷ്ടമാക്കി എവർട്ടൺ, സമനിലയിൽ മേഴ്സിസൈഡ് ഡാർബി

- Advertisement -

ലിവർപൂളിന്റെ കിരീടത്തിനായുള്ള കാത്തിരിപ്പ് ഇത്തിരി നീളും. ഇന്ന് നടന്ന മേഴ്സി സൈഫഡ് ഡാർബിയിൽ എവർട്ടണെതിരെ സമനില മാത്രമെ ലിവർപൂളിന് നേടാനായുള്ളൂ. എവർട്ടന്റെ ഹോം ഗ്രൗണ്ടായ ഗുഡിസൺ പാർക്കിൽ നടന്ന മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. രണ്ടാം പകുതിയിൽ എവർട്ടൺ മികച്ച അവസരങ്ങൾ നഷ്ടമാക്കിയതാണ് ലിവർപൂളിന് ഭാഗ്യമായത്.

മത്സരത്തിൽ രണ്ട് ടീമുകൾക്കും അധികം അവസരങ്ങൾ സൃഷ്ടിക്കാനായിരുന്നില്ല. സലാ ഇന്ന് ഇറങ്ങാത്തതും ലിവർപൂളിന് ക്ഷീണമായി. ലിവർപൂൾ അവരുടെ പതിവ് മികവിൽ ആയിരുന്നില്ല ഇന്ന് കളിച്ചത്. ഇന്ന് വിജയിച്ചിരുന്നു എങ്കിൽ ലിവർപൂളിന് അടുത്ത മത്സരം കൂടെ വിജയിച്ച് ലീഗ് കിരീടം ഉറപ്പിക്കാമായിരുന്നു. ഈ സമനിലയോടെ ലിവർപൂളീന് 83 പോയന്റാണ് ഉള്ളത്. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റി ഇപ്പോഴും ലിവർപൂളിനെക്കാൾ 23 പോയന്റ് പിറകിലാണ്‌.

Advertisement