പോഗ്ബയ്ക്ക് എതിരെ വംശീയ അധിക്ഷേപം, അപലപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

പ്രീമിയർ ലീഗിൽ വീണ്ടും വംശീയ അധിക്ഷേപം. ഇന്നലെ വോൾവ്സിനെതിരായ മത്സരത്തിൽ പെനാൾട്ടി നഷ്ടമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോഗ്ബയാണ് വംശീയ അധിക്ഷേപം നേരിട്ടിരിക്കുന്നത്. ഇന്നലെ സാമൂഹിക മാധ്യമങ്ങളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരാണ് താരത്തിനെതിരെ വംശീയത പറഞ്ഞ് ആക്രമണം അഴിച്ചു വിട്ടത്. ഈ വംശീയ അധിക്ഷേപങ്ങളെ മാഞ്ചസ്റ്റർ യുണൈറ്റഡ് അപലപിച്ചു.

ഈ ആക്രമണം അഴിച്ചു വിട്ടവർ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രതിനിധീകരിക്കുന്നവരല്ല എന്നും ക്ലബ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന ഈ ആക്രമണങ്ങൾക്ക് എതിരെ നടപടി ഉണ്ടാകണമെന്ന് ട്വിറ്ററും ഇൻസ്റ്റാഗ്രാമും അടക്കമുള്ള സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച ചെൽസിയുടെ സ്ട്രൈക്കർ ടാമി അബ്രഹാമിനും ഇത്തരം ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു.

Previous articleസംശയാസ്പദമായ ബൗളിംഗ്, വില്യംസണും ധനഞ്ജയക്കുമെതിരെ ഐ.സി.സി
Next articleസപകോസ്റ്റ ചെൽസി വിടുന്നു, ഇറ്റലിയിലേക്ക് മടങ്ങിയേക്കും