സപകോസ്റ്റ ചെൽസി വിടുന്നു, ഇറ്റലിയിലേക്ക് മടങ്ങിയേക്കും

ചെൽസി റൈറ്റ് ബാക്ക് ഡേവിഡ് സപകോസ്റ്റ ജന്മനാട്ടിലേക്ക് മടങ്ങുന്നു. താരം റോമയിൽ ചേർന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. ഒരു സീസണിലേക്ക് ലോണിലാണ് താരം റോമയിൽ ചേരുക. ഫ്രാങ്ക് ലംപാർഡിന്റെ പ്ലാനിൽ ഇടമില്ല എന്ന് ഉറപ്പായതോടെയാണ് താരം ലണ്ടൻ വിടാൻ തീരുമാനം എടുത്തത്. മുൻ ടോറിനോ താരമാണ് സപകോസ്റ്റ.

നിലവിൽ ക്ലബ്ബ് ക്യാപ്റ്റൻ അസ്‌പിലിക്വെറ്റയാണ് ചെൽസിയുടെ ഒന്നാം നമ്പർ റൈറ്റ് ബാക്ക്. കൂടാതെ നിലവിൽ പരിക്കേറ്റ് പുറത്തിരിക്കുന്ന അക്കാദമി താരം റീസ് ജെയിംസ് നെ റൈറ്റ് ബാക്കിൽ കൊണ്ട് വരാനാണ് ലംപാർഡിന് ആഗ്രഹം. ഇതോടെ സപകോസ്റ്റ ടീമിൽ കളിക്കാനാവില്ല എന്നുറപ്പിച്ചു. 2017 ൽ അന്റോണിയോ കൊണ്ടേ ചെൽസി പരിശീലകനായിരിക്കെയാണ് താരം ചെൽസിയിൽ എത്തിയത്. പക്ഷെ ചെൽസിയുടെ ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പിക്കാൻ താരത്തിനായിരുന്നില്ല.

Previous articleപോഗ്ബയ്ക്ക് എതിരെ വംശീയ അധിക്ഷേപം, അപലപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
Next articleസന്തോഷ് ട്രോഫിക്കായി കേരളം ഒരുങ്ങുന്നു, സാധ്യതാ ടീം പ്രഖ്യാപിച്ചു