പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റനായേക്കുമെന്ന് സൂചനകൾ നൽകി ഒലെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് വിടാൻ ശ്രമിക്കുന്ന പോഗ്ബ ചിലപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റനായേക്കും. ഇന്ന് പെർത് ഗ്ലോറിക്കെതിരായ സൗഹൃദ മത്സര ശേഷം സംസാരിക്കവേ ആണ് പരിശീലകനായ ഒലെ ഈ സൂചനകൾ നൽകിയത്. ഇപ്പോൾ ആശ്ലി യങ്ങാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റൻ. യങ്ങ് കളിക്കുമ്പോൾ യങ് ക്യാപ്റ്റൻ ആം ബാൻഡ് അണിയും എന്ന് ഒലെ പറഞ്ഞു.

എന്നാൽ സീസൺ തുടക്കത്തിൽ മാത്രമേ ആരാകും ക്യാപ്റ്റൻ എന്ന് പ്രഖ്യാപിക്കു എന്ന് ഒലെ പറഞ്ഞു. മധ്യനിര താരമായ പോൾ പോഗ്ബ ക്യാപ്റ്റൻ ആകാൻ സാധ്യത ഉള്ള ആളാണെന്നും പോഗ്ബയ്ക്ക് ടീമിനെ നയിക്കാനുള്ള മികവ് ഉണ്ടെന്നും ഒലെ പറഞ്ഞു. എന്നാൽ തീരുമാനങ്ങൾ സീസൺ ആരംഭിക്കുമ്പോൾ മാത്രമേ ഉണ്ടാകു എന്ന് ഒലെ തീർത്തു പറഞ്ഞു.

നേരത്തെ പോഗ്ബയും പോഗ്ബയുടെ ഏജന്റും മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്ന് പറഞ്ഞ പരസ്യമായി രംഗത്തു വന്നിരുന്നു. എന്നാൽ ഒരു താരത്തെയും വിൽക്കണ്ട കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡിനില്ല എന്നായിരുന്നു ക്ലബിന്റെ നിലപാട്.