മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കുന്ന കാലത്തോളം നൂറു ശതമാനം നൽകും എന്ന് പോഗ്ബ

തന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിനോടുള്ള സ്നേഹത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ല എന്ന് പോൾ പോഗ്ബ. ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കായുള്ള ചോദ്യങ്ങൾക്കാണ് പോഗ്ബ മറുപടി പറഞ്ഞത്‌. താൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നു എന്ന വാർത്തകൾ മാധ്യമങ്ങളിൽ ഉണ്ടായിരുന്നു. അതിന്റെ സത്യാവസ്ഥ പിന്നീട് പുറത്തു വരും. ഇത് തന്റെ ക്ലബാണെന്നും ഇവിടെ താൻ സന്തോഷവാനാണെന്നും പോഗ്ബ പറഞ്ഞു.

ഇന്നലെ ചെൽസിയെ തോൽപ്പിച്ച ശേഷം മാധ്യമങ്ങളെ കണ്ട പോഗ്ബ താൻ യുണൈറ്റഡിൽ കളിക്കുന്നത് ഏറെ ആസ്വദിക്കുന്നു എന്ന് പറഞ്ഞു. യുണൈറ്റഡിലെ മറ്റു കളിക്കാരുമൊത്ത് നല്ല നിമിഷങ്ങൾ തനിക്ക് ലഭിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ള കാലത്തോളം താൻ തന്റെ നൂറു ശതമാനവും ക്ലബിനു നൽകുമെന്നും പോഗ്ബ പറഞ്ഞു.

Previous articleഇന്റർ മിലാൻ താരം പെരിസിച് ബയേണിലേക്ക്
Next articleകൗട്ടീനോയെ റാഞ്ചാൻ ബയേൺ മ്യൂണിക്ക്