ഇന്റർ മിലാൻ താരം പെരിസിച് ബയേണിലേക്ക്

ഇന്റർ മിലാന്റെ വിങ്ങറായ ഇവാൻ പെരൊസിചിനെ ബയേൺ മ്യൂണിക്ക് സ്വന്തമാക്കുന്നു. ഇന്റർ മിലാൻ വിടാൻ ശ്രമിക്കുകയായിരുന്നു താരത്തെ സ്വന്തമാക്കാനുള്ള അവസാന നടപടികളിൽ ആണ് പെരിസിച് ഇപ്പോൾ. ഇന്ന് താരം മ്യൂണിക്കിൽ എത്തിയിട്ടുണ്ട്. ഇന്ന് തന്നെ മെഡിക്കൽ പൂർത്തിയാക്കി താരം ക്ലബുമായി കരാർ ഒപ്പുവെക്കും.

ബയേണിന്റെ ലിസ്റ്റിൽ ഏറ്റവും അവസാനമുണ്ടായിരുന്ന താരമായിരുന്നു പെരിസിച്. മാഞ്ചസ്റ്റർ സിറ്റി താരമായ സാനെ ആയിരുന്നു ബയേനിന്റെ ലക്ഷ്യം. എന്നാൽ സാനെയ്ക്ക് ഏറ്റ എ സി എൽ ഇഞ്ച്വറി എല്ലാം മാറ്റി മറിച്ചു. ആഴ്സണൽ ഇപ്പോൾ സൈൻ ചെയ്ത പെപെയ്ക്ക് വേണ്ടിയും അയാക്സ് താരം സിയെചിനു വേണ്ടിയും ബയേൺ ശ്രമിച്ചിരുന്നു. രണ്ട് ശ്രമങ്ങളും പാഴാവുകയായിരുന്നു. ക്രൊയേഷ്യൻ താരമായ പെരിസിച് അവസാന നാലു വർഷമായി ഇന്ററിനായാണ് കളിക്കുന്നത്.

Previous articleബയേൺ ആരാധകരോട് മാപ്പ് പറഞ്ഞ് ബോട്ടാങ്
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കുന്ന കാലത്തോളം നൂറു ശതമാനം നൽകും എന്ന് പോഗ്ബ