കൗട്ടീനോയെ റാഞ്ചാൻ ബയേൺ മ്യൂണിക്ക്

ബ്രസീലിയൻ സൂപ്പർ താരം കൗട്ടീനോയെ സ്വന്തമാക്കാൻ ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക്. ബാഴ്സലോണയുടെ താരമായ കൗട്ടീനോയെ ടീമിലെത്തിക്കാനാണ് ബവേറിയന്മാർ ശ്രമിക്കുന്നത്. കൗട്ടീനോയുടെ ഏജന്റുമായും ബാഴ്സയുമായും ബയേൺ ചർച്ച നടത്തി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ സിറ്റി വിങ്ങർ ലെറോയ് സാനെയെ ടീമിലെത്തിക്കാനുള്ള ബയേണിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.

പരിക്കേറ്റ സാനെ മാസങ്ങളോളം കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നതാണ് ബയേണിന് തിരിച്ചടിയായത്. ഇന്റർ മിലാൻ താരം പെരിസിചിനെ ബയേൺ മ്യൂണിക്കിലെത്തിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കൗട്ടീനോയും സ്വന്തമാക്കാനാണ് ശ്രമം. നെയ്മർ ബാഴ്സയിൽ തിരികെയെത്തിയാൽ കൗട്ടീനോയ്ക്ക് ക്ലബ്ബ് വിടേണ്ടി വരുമെന്നതുറപ്പാണ്. 2018 ജനുവരിയിൽ ലിവർപൂളിൽ നിന്ന് 146 മില്യൺ പൗണ്ടിന് ബാഴ്‌സലോണയിൽ എത്തിയ കൗട്ടീഞ്ഞോക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കുന്ന കാലത്തോളം നൂറു ശതമാനം നൽകും എന്ന് പോഗ്ബ
Next article“ഡിബാലയെ പോലുള്ള താരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വരാത്തതാണ് നല്ലത്”