പോഗ്ബ മടങ്ങിയെത്താൻ വൈകും, യുണൈറ്റഡിന് തിരിച്ചടി

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ പരിക്ക് മാറി തിരിച്ചെത്താൻ വൈകും. കാലിൽ പരിക്കേറ്റ താരം മടങ്ങി എത്താൻ ചുരുങ്ങിയത് ഒരു മാസം കൂടി എങ്കിലും എടുത്തേക്കും.

യുണൈറ്റഡ് പരിശീലകൻ സോൾശ്യാർ തന്നെയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. ഡിസംബറിൽ മാത്രമേ പോഗ്ബക്ക് ഇനി കളിക്കാൻ സാധിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ സീസണിലെ ഏറെ മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു. ഓഗസ്റ്റിൽ സൗത്താംപ്ടന് എതിരായ കളിയിലാണ് താരത്തിന് പരിക്കേറ്റത്. കഴിഞ്ഞ മാസം പരിക്ക് വീണ്ടും കണ്ടെത്തിയതോടെ താരത്തെ ദുബായിയിൽ അയച്ച് വിശ്രമം നൽകാൻ യുണൈറ്റഡ് തീരുമാനിച്ചിരുന്നു.

Advertisement