ഇന്ന് ഐ എസ് എല്ലിൽ വമ്പൻ പോര്!!

- Advertisement -

ഇന്ന് ഐ എസ് എല്ലിൽ വമ്പന്മാരുടെ പോരാട്ടമാണ്. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവർത്തനത്തിൽ എഫ് സി ഗോവ ബെംഗളൂരു എഫ് സിയെ നേരിടും. ഗോവയിൽ വെച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ ഫൈനലിൽ ബെംഗളൂരുവിനോട് പരാജയപ്പെട്ട് കിരീടം നഷ്ടമായതിന്റെ വേദന തീർക്കാൻ ആകും എന്ന് തന്നെയാകും ഗോവ ഇന്ന് പ്രതീക്ഷിക്കുന്നത്‌.

ഈ സീസൺ മികച്ച രീതിയിലാണ് ഗോവ തുടങ്ങിയത്. പല പ്രധാന താരങ്ങളും ഇല്ലാതിരുന്നിട്ടും ആദ്യ മത്സരത്തിൽ ചെന്നൈയിനെ വലിയ സ്കോറിന് തോൽപ്പിക്കാൻ ഗോവയ്ക്കായിരുന്നു. ഇന്ന് അഹ്മദ് ജാഹു, എഡു ബേഡിയ എന്നിവർ തിരികെ എത്തുന്നതോടെ ഗോവ കൂടുതൽ ശക്തരാകും.

ബെംഗളൂരു എഫ് സി ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സമനില വാങ്ങിയിരുന്നു. നിരവധി അവസരങ്ങക്ക് സൃഷ്ടിച്ചിട്ടും ആദ്യ കളിയിൽ ഗോൾ നേടാൻ ബെംഗളൂരുവിനായിരുന്നില്ല. മലയാളി താരം ആശിഖ് ഇന്നും വിങ്ബാക്കായി ആകും ഇറങ്ങുക. വൈകിട്ട് 7.30നാണ് മത്സരം.

Advertisement