പ്രീമിയർ ലീഗിൽ ഇന്ന് തീപാറും, ലിവർപൂളിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആൻഫീൽഡിൽ

ഇന്ന് പ്രീമിയർ ലീഗിൽ ഒരു വമ്പൻ പോരാട്ടമാണ് നടക്കുന്നത്. പ്രീമിയർ ലീഗിലെ ഏറ്റവും വലിയ വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും നേർക്കുനേർ വരികയാണ്. ഇന്ന് ആൻഫീൽഡിൽ വെച്ചാണ് പോരാട്ടം. സീസണിൽ ആദ്യം ഓൾഡ്ട്രാഫോർഡിൽ വെച്ച് ലിവർപൂളും യുണൈറ്റഡും ഏറ്റുമുട്ടിയപ്പോൾ ആ മത്സരം സമനിലയിൽ ആയിരുന്നു അവസാനിച്ചത്.

ആ സമനില മാത്രമായിരുന്നു ലിവർപൂൾ ഈ സീസൺ ലീഗിൽ പോയന്റ് നഷ്ടപ്പെടുത്തിയ മത്സരം. അതുകൊണ്ട് തന്നെ ഇന്ന് കൂടുതൽ മൂർച്ച കൂട്ടിയ തന്ത്രങ്ങളുമായാകും ക്ലോപ്പിന്റെ ലിവർപൂൾ ഇറങ്ങുക. മാഞ്ചസ്റ്റർ യുണൈറ്റഡിന് ലിവർപൂളിന്റെ ഈ അപരാജിത കുതിപ്പ് അവസാനിപ്പിക്കൽ ആകും ലക്ഷ്യം. വലിയ ടീമുകൾക്ക് എതിരെ നന്നായി കളിക്കുന്ന ഒലെ തന്ത്രത്തിൽ ആണ് ആരാധകരുടെ പ്രതീക്ഷ. എന്നാൽ സ്റ്റാർ സ്ട്രൈക്കർ റാഷ്ഫോർഡ് ഇന്ന് ഇറങ്ങില്ല എന്നത് യുണൈറ്റഡിന് തലവേദനയാകും. റാഷ്ഫോർഡ് ഇല്ലായെങ്കിൽ ഗ്രീൻവുഡ് ആകും യുണൈറ്റഡ് അറ്റാക്കിൽ ഇറങ്ങുക.

ഇന്ന് രാത്രി 10നാണ് മത്സരം നടക്കുക. ലിവർപൂൾ തന്നെ ആണ് ഈ മത്സരത്തിലെ ഫേവറിറ്റുകൾ.

Previous articleവിജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷദ്പൂരിൽ
Next articleഇന്ത്യൻ ടീമിന്റെ സെലക്ടർമാർക്കായി ബി സി സി ഐ അപേക്ഷ ക്ഷണിച്ചു